മൊയ്തീനിലെ ആരും കാണാത്ത ആ രംഗം !

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ എന്നു നിന്റെ മൊയ്തീന്‍ സിനിമയിലെ ആരും കാണാത്ത രംഗം യൂട്യൂബില്‍ റിലീസ് ചെയ്തു. സമയ ദൈര്‍ഘ്യം മൂലം സിനിമയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയ ഭാഗങ്ങളാണ് യുട്യൂബില്‍ റിലീസ് ചെയ്തത്.

കൊട്ടാട്ടില്‍ സേതുവും മൊയ്തീന്റെ ടീമും തമ്മിലുള്ള ഫുട്ബോള്‍ മത്സരത്തിന്റെ ഒരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിനിമ 2 മണിക്കൂര്‍ 47 മിനിറ്റായി വെട്ടിച്ചചുരുക്കിയപ്പോള്‍ ഒഴിവാക്കിയ ഭാഗങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. സിനിമയില്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങളും താമസിയാതെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.