ഫിലിം സൊസൈറ്റി ചരിത്രം പുസ്തകമാക്കുന്നു

ഇക്കഴിഞ്ഞ 26–ാം തീയതി ഇന്ത്യയിലെ ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ സംരംഭത്തിന്‍റെ 60–ാം വാർഷികമായിരുന്നു. സത്യജിത് റേയുടെ പഥേർ പഞ്ചാലി എന്ന ചിത്രം റിലീസ് ചെയ്തതി്െൻറ 60–ാം വാർഷികം.ഈ സന്ദർഭത്തിൽ രാജ്യത്തെ ചലച്ചിത്രസംസ്ക്കാരത്തെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ച് ഒരു പുസ്തകം തയ്യാറാവുകയാണ്–ദ റൈസ് ആൻഡ് ഡിക്ളൈൻ ഒാഫ് ഫിലിം സൊസൈറ്റി മൂവ്മെൻറ് ഇൻ ഇന്ത്യ .

ഒരു കാലത്ത് നാടി്െൻറ വിവിധ ഭാഗങ്ങളിൽ നല്ല സിനിമയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു സംഘം സിനിമാപ്രേമികളായിരുന്നു ഫിലിം സെസൈറ്റികളുടെ പിന്നിൽ. കേരളത്തിൽ രൂപം കൊണ്ട ചിത്രലേഖ എന്ന ഫിലിം സൊസൈറ്റി വിജയകരമായ ഒരു പരീക്ഷണമായിരുന്നു. ഫിലിം സൊസൈറ്റികളുടെ ഭാഗമായിരുന്ന വി കെ. ചെറിയാനാണ് ഇപ്പോൾ ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞ ഈ പ്രസ്ഥാനത്തി്െൻറ ചരിത്രം കുറിച്ചിടുന്നത്.

ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തി്െൻറ മുൻ നിരയിൽ നിന്ന സത്യജിത്് റേ , ചിദാനന്ദദാസ് ഗുപ്ത, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മരിയാ സ്വറ്റൺ, വിജയ് മുലയ്, അനിൽ ശ്രീവാസ്തവ, അമ്മ്ു സ്വാമിനാഥൻ, പി കെ. നായർ, സതീഷ് ബാബു, എച്ച് എൻ നരഹരി റാവു, ക്വാജാ അഹമ്മദ് അബ്ബാസ്, ഗൗതം കൗൾ, സതീഷ് ബഹാദൂർ എന്നിവരെക്കുറിച്ച് വിശദമായിത്തന്നെ ഈ പുസ്തകത്തിൽ വിവരിക്കുന്നു. കൊൽക്കൊത്ത ഫിലിം സൊസൈറ്റിയിൽ നിന്ന് തുടങ്ങി രാജ്യമാകെ പടർന്ന ഈ പ്രസ്ഥാനത്തിൽ മുഖ്യ കണ്ണികളായിരുന്ന ഭോപ്പാൽ, ലക്നൗ, മദ്രാസ്,( ചെന്നൈ) മുംബൈ, പട്ന, റൂർക്കി, ആഗ്ര,ഫൈസാബാദ് ഫിലിം സൊസൈറ്റികളെക്കുറിച്ചും അതിനു പിന്നിലെ വ്യക്തികളെക്കുറിച്ചും ഈ പുസ്തകം ഒാർമ്മകൾ പകർന്നു തരുന്നു.

വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഗൗതം കൗൾ , അനിൽ ശ്രീവാസ്തവ എന്നിവർ ഫിലിം സൊസൈറ്റി പ്രസ്ഥാനം നൽകിയ സംഭാവനകളെ വിലയിരുത്തുന്നു. ഹർ ആനന്ദ് ആണ് പ്രസാധകർ.