ധനുഷ്–ഗൗതം മേനോൻ ചിത്രം; ഛായാഗ്രഹണം ജോമോൻ

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ തമിഴിലേക്ക്. ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായാണ് ജോമോന്റെ തമിഴ് അരങ്ങേറ്റം. സിനിമയുമായി ബന്ധപ്പെട്ട് ഗൗതം മേനോനുമായി കൂടിക്കാഴ്ച നടത്തിയെന്നും മികച്ച തിരക്കഥയാണ് സിനിമയുടേതെന്നെും ജോമോൻ പറയുന്നു.

കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളായ എന്നു നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോൻ ആണ്. ഈ വർഷം പ്രിയദർശന്റെ ഹിന്ദി ചിത്രത്തിനും ഛായാഗ്രഹണം ജോമോന്റേതാണ്. മാത്രമല്ല ദുൽക്കറിനെ നായകനാക്കി അടുത്തവർഷം സിനിമ സംവിധാനം ചെയ്യാനും ജോമോൻ പദ്ധതിയിടുന്നുണ്ട്.