ചിരിയുടെ രുചിയുമായി അജുവിന്റെ ഹൽവ

അജു വർഗീസ് നായകനായി എത്തിയ ഹൽവ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. നിഖിൽ രാമനും ഷാഹിൻ റഹ്മാനും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ നോബി, അബി, മാമൂക്കോയ എന്നിവരും അഭിനയിച്ചിരിക്കുന്നു.

ഒരു ഹല്‍വയും അതുണ്ടാക്കായി പുകിലും രസകരമായി ചിത്രീകരിച്ചിരിക്കുകയാണ് ഹല്‍വ. ദുബായിയിലാണ് ഹ്രസ്വചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്.