തന്നെ പ്രേമിക്കുന്നയാള്‍ക്ക് വേണ്ട ഒരേ ഒരു ക്വാളിറ്റി

പ്രേമം സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ താരമാണ് സായി പല്ലവി. മലയാളിത്തം തുളുമ്പുന്ന മുഖവും ചിരിയുമായി എത്തിയ നടി പ്രേക്ഷകർക്ക് മുഴുവൻ പ്രിയപ്പെട്ടവളായി മാറി.

കലി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി താന്‍ പ്രേമിയ്ക്കുന്ന ആള്‍ക്ക് വേണ്ട ഒരേ ഒരു ക്വാളിറ്റിയെക്കുറിച്ച് പറയുകയുണ്ടായി. മറ്റൊന്നുമല്ല, നല്ല ക്ഷമ ഉണ്ടായിരിക്കണം. എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മയെ കാണാന്‍ കഴിയണം എന്നാണ് സായി പല്ലവി പറയുന്നത്.

ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെ ഇരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാലും രാത്രിമുഴുവന്‍ ഉറക്കമിളച്ച് അമ്മ എനിക്ക് കൂട്ടിരിയ്ക്കും.

സിനിമയില്‍ വന്ന ശേഷം ഡബ്ബിങ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബ്ബിങ് നീണ്ടു പോകുന്നത്. വട്ടായി പോകുന്ന അവസ്ഥയില്‍ ഞാന്‍ പുറത്തേക്ക് നോക്കുമ്പോള്‍ അവിടെ പുഞ്ചിരിച്ചുകൊണ്ട് അമ്മ ഉണ്ടാവും. ആ ചിരി കാണുമ്പോള്‍ എല്ലാ പ്രയാസവും ഞാന്‍ മറക്കും. എനിക്ക് ദാഹിക്കുമ്പോള്‍ ആരുടെയെങ്കിലും കൈയ്യില്‍ അമ്മ വെള്ളം കൊടുത്തുവിടും. വിശക്കുമ്പോള്‍ ബിസ്‌ക്കറ്റ് മുന്നിലെത്തും.

പ്രണയിക്കുന്ന ആളിലും തനിക്ക് ഈ സംരക്ഷണത്വം അനുഭവിക്കാന്‍ കഴിയണം എന്നാണ് സായി പല്ലവി പറയുന്നത്. ഇതുവരെ പ്രണയിക്കാന്‍ സമയം കിട്ടിയിട്ടില്ല എന്നും തിരക്കുള്ള ജീവിതത്തില്‍ ആരോടും പ്രണയം തോന്നിയിട്ടില്ല എന്നും സായി പറഞ്ഞു.

വിവാഹം?

എന്ന എന്ന സൊന്നത്.. അപ്പ്ടിയൊന്നും വരാത്... എന്നോടും പൂജുവിനോടും അമ്മ പറഞ്ഞിരിക്കുന്നത് കല്യാണമേ കഴിക്കേണ്ട എന്നാണ്..

എന്താണ് ഈ നാച്വറൽ ബ്യൂട്ടിയുടെ രഹസ്യം...?

രഹസിയമാ.. അപ്പ്ടിയൊന്നും ഇല്ലെ.. ഹെൽത്തി അല്ലാത്ത ഫുഡ്സ് ഒന്നും കഴിക്കില്ല. പഴങ്ങൾ ധാരാളം കഴിക്കും. മേക്കപ്പ് ഉപയോഗിക്കില്ല. വീട്ടിൽ പതിവുള്ള ചില പൊടിക്കൈകളുണ്ട്. അതല്ലാതെ ഒന്നുമില്ല.

സായി പല്ലവിയുമായുളള അഭിമുഖം വായിക്കാൻ

പെട്ടെന്ന് തൂക്കം കുറയുന്ന പ്രകൃതമാണ് എനിക്ക്. ഉറക്കം തെറ്റിയാൽ. സമയം തെറ്റി ഭക്ഷണം കഴിച്ചാൽ ഒക്കെ എന്റെ വെയ്റ്റ് കുറയും. അൽപം വണ്ണം വയ്ക്കാൻ വേണ്ടി എക്സർസൈസ് ചെയ്യേണ്ടിവരും എന്നു തോന്നുന്നു. ആരും കണ്ണ് മിഴിക്കേണ്ട. വെയ്റ്റ് കുറയ്ക്കാൻ മാത്രമല്ല, വെയ്റ്റ് വയ്ക്കാനും വ്യായാമം നല്ലതാണ്.

ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മഹാഭാരതത്തിലെ അഭിമന്യുവിനെ എന്നായിരുന്നു മറുപടി.