Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിച്ചി കണ്ട രക്ഷിത് ഷെട്ടിയുടെ പ്രതികരണം

richie-rakshit

നിവിൻ പോളി ചിത്രം റിച്ചിയുമായി ബന്ധപ്പെട്ട് മലയാളസിനിമയിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചിത്രത്തെ വിമർശിച്ച് രൂപേഷ് എഴുതിയ കുറിപ്പാണ് വിവാദത്തിന് തുടക്കമായത്. ഇതിനെ തുടർന്ന് റിച്ചിയുടെ നിർമാതാക്കൾ രൂപേഷിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്തേ എന്ന കന്നഡ സിനിമയുടെ റീമേയ്ക്ക് ആണ് റിച്ചി. ഇപ്പോഴിതാ റിച്ചിയെ പ്രശംസിച്ച് സാക്ഷാൽ രക്ഷിത് ഷെട്ടി തന്നെ രംഗത്ത്. 

രക്ഷിത് ഷെട്ടി, റിച്ചി സിനിമ കണ്ടെന്നും സിനിമയെക്കുറിച്ച് നല്ലത് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും റിച്ചിയുടെ നിർമാതാക്കൾ പറഞ്ഞു. ‘തമിഴ് ആസ്വാദനത്തിനനുസരിച്ചാണ് റിച്ചി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന് മനസ്സിലായി.  പ്രേക്ഷകരുടെ പ്രതികരണം അറിയാൻ തിയറ്ററിൽ അവർക്കൊപ്പമിരുന്നാണ് രക്ഷിത് സിനിമ കണ്ടത്. അദ്ദേഹം സിനിമയെ പ്രശംസിക്കുകയും ചെയ്തു.’–നിർമാതാക്കൾ പറഞ്ഞു.

അതേസമയം റിച്ചിയെ വിമർശിക്കുന്നതാണെന്ന് ആരോപിക്കുന്ന പോസ്റ്റ് " ഉളിദവരു കണ്ടന്തേ " എന്ന ചിത്രത്തെ പ്രകീർത്തിച്ചുള്ളതാണെന്നും ഇംഗ്ലീഷിലുള്ള പോസ്റ്റ് പരിഭാഷപ്പെടുത്തിയപ്പോൾ വന്ന പാളിച്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് രൂപേഷ് വാദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.