Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അഞ്ഞൂറാനായി’ നിവിൻ പോളി വരുന്നു

nn-pillai-nivin

നാടകാചാര്യൻ, സാഹിത്യകാരൻ, നടൻ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച എൻ എൻ പിള്ളയുടെ ജീവിതം സിനിമയാകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൻ എൻ പിള്ളയായി അഭിനയിക്കുന്നത് നിവിൻ പോളിയാണ്.

നിവിന്റെ പിറന്നാൾ ദിനത്തിൽ രാജീവ് രവി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. രാജീവ് രവിക്കൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത് വലിയൊരു ആദരവായി കാണുന്നുവെന്നും നിവിൻ പറഞ്ഞു.

ഗോപൻ ചിദംബരം ആണ് സിനിമയുടെ തിരക്കഥ. ഇയ്യോബിന്റെ പുസ്തകം തിരക്കഥ ഗോപനായിരുന്നു. ഛായാഗ്രഹണം മധുനീലകണ്ഠൻ. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. എൻ എൻ പിള്ളയുടെ സംഭവബഹുലമായ ജീവിത സാഹചര്യങ്ങളാണ് ചിത്രത്തിന് പ്രമേയമാവുന്നത്.  E4 എൻറ്റർറ്റൈൻമെൻറ്സ് ആണ് ചിത്രം നിർമിക്കുന്നത്. 

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള‍. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും ഞാൻ എന്ന ആത്മകഥയും അദ്ദേഹത്തിന്റെ രചനയിൽ പുറത്തുവന്നിട്ടുണ്ട്. 

1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാതെ ഗോഡ്ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളായ പെരിയവർ, പെദരിക്കം എന്നീ ചിത്രങ്ങളിലും മുഖം കാണിച്ചു. 

ഭാര്യ ചിന്നമ്മയും നടിയായിരുന്നു. വിജയരാഘവൻ മകനാണ്. 1995 നവംബർ 15നായിരുന്നു എൻ എൻ പിള്ളയുടെ അന്ത്യം.