തിരക്കഥ വായിക്കാതെ മഡോണ അഭിനയിച്ച സിനിമ

പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗമായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. എന്നാൽ പ്രേമം സിനിമയ്ക്ക് മുൻപേ മഡോണ മറ്റൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. സുമേഷ് ലാൽ സംവിധാനം ചെയ്ത ഹ്യൂമന്‍സ് ഒാഫ് സംവണ്‍ എന്ന ചിത്രത്തിലാണ് മഡോണ അഭിനയിച്ചത്.

ആ സിനിമ എന്താണെന്നു മനസിലായ നിമിഷം തന്നെ അതിൽ അഭിനയിക്കാൻ തീരുമാനിച്ചെന്നും ചിത്രത്തിന്റെ തിരക്കഥ പോലും താൻ വായിച്ചിട്ട് നോക്കിയിട്ടില്ലെന്നും മഡോണ വ്യക്തമാക്കി.

ചിത്രത്തിൽ അഭിനയിച്ചത് നല്ലൊരു അനുഭവം ആയിരുന്നെന്നും സംവിധായകൻ പറഞ്ഞു തന്നത് അതേപോലെ അഭിനയിക്കുകയായിരുന്നുവെന്നും മഡോണ പറയുന്നു. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പത്മരാജന്‍റെ ആരാധിക ആയതു കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നും കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മഡോണ വ്യക്തമാക്കി.

മേതിൽ ദേവികയും ധന്യ വർമയും ചിത്രത്തിൽ അഭിനിക്കുന്നുണ്ട്. പത്മരാജന്റെ ജീവിതം ആസ്പദമാക്കിയാകും ചിത്രം ഒരുങ്ങുക.