താരജാഡകളില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ സാധാരണക്കാരനായി ഇന്ദ്രന്‍സ്

ട്രെയിന്‍ യാത്രക്കിടെ ഇന്ദ്രന്‍സ് (ചിത്രത്തിന് കടപ്പാട്: സോഷ്യല്‍മീഡിയ)

സിനിമക്കാരൊക്കെ ജാഡക്കാരാണ്. എസി കാറിലെ യാത്ര ചെയ്യൂ. സാധാരണക്കാരന്റെ കയ്യെത്തും ദൂരത്തല്ല താരങ്ങൾ എന്നൊക്കെ പെതുവെ ഒരു ധാരണയുണ്ട്. സംഗതി കുറച്ചൊക്കെ സത്യമാണെങ്കിലും വ്യത്യസ്തരായ ചിലരും ഉണ്ട് കേട്ടോ.

ഇന്നലെ ട്രെയിനില്‍ സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്ന ആളെ കണ്ട് സഹയാത്രികർ ഒന്നു ഞെട്ടി. നടൻ ഇന്ദ്രൻസ് ദാ വിൻഡോ സീറ്റിൽ ഇരിക്കുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ കൂടെ യാത്ര ചെയ്ത ഒരാൾ ഇന്ദ്രന്‍സിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെതു. സംഭവം ആളുകളെ ആകർഷിച്ചു.

സാധാരണക്കാരിൽ സാധാരണക്കാരനായി ഇന്ദ്രൻസ് ട്രെയിനിൽ യാത്ര ചെയ്തത് അദ്ദേഹത്തിന് സ്വന്തമായി കാർ ഇല്ലാഞ്ഞിട്ടൊന്നുമല്ല. അത് അദ്ദേഹത്തിന്റെ എളിമ കൊണ്ടാവാം. എന്തായാലും പ്രീമിയം കാറുകളിൽ മാറി മാറി വാങ്ങി അവയിൽ ചെത്തുന്ന പുതുതലമുറയിലെ നടീനടന്മാർക്ക് ഇദ്ദേഹത്തിന്റെ എളിമ ഒരു പാഠം ആണ്..!!