എന്റെ സുഹൃത്ത് വീണ്ടും പോയി: ഇന്നസെന്റ്

നടനും എംപിയുമായ ഇന്നസെന്റ് അർബുദ രോഗത്തിൽ നിന്ന് മുക്തനായെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. താൻ രോഗവിമുക്തനായ വിവരം ഫേസ്ബുക്കിലൂടെ ഇന്നസെന്റ് അറിയിക്കുകയുണ്ടായി. എല്ലാത്തിനെയും സരസമായി സമീപിക്കുന്ന താരം കാൻസറിനെയും ഒരു സുഹൃത്തായി മാത്രമാണ് കണ്ടിരുന്നത്.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പ്രിയമുളളവരെ എന്റെ സുഹൃത്തായ കാൻസർ രണ്ടാമതും വന്നു എന്ന വിവരം ഞാൻ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുൻപ് നടത്തിയ സ്കാനിങിൽ എന്റെ രോഗം പൂർണമായി മാറി എന്ന് ഡൽഹി എംയിസിലെ ഡോ. ലളിത് കുമാറും ഡോ. ഗംഗാധരനും അറിയിച്ചു.

ഇനിയുളള കാലം പഴയതുപോലെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി... ഇന്നസെന്റ്.