ആശുപത്രി തട്ടിപ്പുകൾക്കെതിരെ ഇന്നസെന്റ് പാർലമെന്റിൽ

ഡോകടര്‍മാരും മരുന്ന് കമ്പനികളും ലാബുകളും ചേര്‍ന്ന് പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുകയാണെന്ന് ഇന്നസെന്റ് എംപി. നമ്മളെ തിരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയച്ചിരിക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാണ്. അല്ലാതെ വല്ലവന്റെ അടുക്കളയിൽ എന്തു ഭക്ഷണം കഴിക്കുന്നു എന്നു നോക്കലല്ല നമ്മുടെ ചുമതല. ഇന്നസന്റ് പാർലമെന്റിൽ പറഞ്ഞു.

വില പേശലാണ് മരുന്നുകളുടെ പേരിൽ നടക്കുന്നത്. തുണിക്കച്ചവടം പോലെയാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. ഇവർ തന്നെ മുൻകൂട്ടി തീരുമാനിച്ച് ഒരു കച്ചവടം പോലെയാണ് രോഗികളെ കയറ്റുന്നത്. ഇന്നസന്റ് പറഞ്ഞു.

മരുന്ന് കമ്പനികളും പരിശോധനാ ലാബുകളുമാണ് ആസ്പത്രികളെ നിയന്ത്രിക്കുന്നത്. ഒരു മാസം ഇത്ര ഹാർട്ട് ഓപ്പറേഷൻ വേണം, ഇത്ര സ്റ്റെൻഡ് ഇടണം, ഇത്ര അൾട്രാ സൗണ്ട് സ്കാനിങ് വേണം എന്നൊക്കെ നിശ്ചയിക്കുന്നത് കോർപ്പറേറ്റുകളും കുത്തക കമ്പനികളുമൊക്കയാണ്.

പാവപ്പെട്ട ആളുകൾക്ക് ചികിത്സാസഹായം ലഭ്യമാക്കണം. ആശുപത്രികളുടെ ചൂഷണം നിർത്തണം. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കണം. ഇന്നസെന്റ് വ്യക്തമാക്കി.