കാൻസറിൽ നിന്ന് ജീവിതത്തിലേക്ക് ഇന്നസെന്റ്

ഭാര്യ ആലീസിനൊപ്പം ഇന്നസെന്റ്

നടനും എംപിയുമായ ഇന്നസെന്റ് അർബുദ രോഗത്തിൽ നിന്ന് മുക്തനായെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നസെന്റിന്റെ മകൻ സോണറ്റ് ആണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.

രണ്ടാം തവണയും അര്‍ബുദരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്നസെന്റ് വീട്ടില്‍ മടങ്ങുകയും ചെയ്തിരുന്നു.

ചികിത്സയുടെ ഭാഗമായി ചൊവ്വാഴ്ച ഇന്നസെന്റിനെ വീണ്ടും സ്കാനിങിന് വിധേയനായിരുന്നു. സ്കാനിങ് ഫലത്തിൽ രണ്ടാമത് വന്ന കാൻസർ പൂർണമായും മാറി എന്നാണ് ഡോക്ടർമാർ അറിയിച്ചത്.