പാവാടയ്ക്ക് വേണ്ടി ജഗതിയുടെ മൈക്ക് അനൗൺസ്മെന്റ്

പൃഥ്വിരാജിന്റെ പുതിയ ചിത്രം പാവാട റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിൽ ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുമില്ല, എന്നാൽ പാവാട സിനിമയ്ക്ക് വേണ്ടി ജഗതി നടത്തുന്ന മൈക്ക് അനൗണ്‍സ്മെന്റ് വിഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗം.

കേട്ടിട്ട് ആശ്ചര്യപ്പെടേണ്ട. മറ്റൊരു പൃഥ്വിരാജ് ചിത്രമായ വെള്ളിത്തിരയിലെ ഒരു കോമഡി രംഗമാണ് ഇത്. ഭദ്രന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ്. അന്ന് ഇങ്ങനെയൊരു പേര് സിനിമയ്ക്കായി ഇട്ടെങ്കിലും ഇപ്പോൾ അതേ പേരിൽ പൃഥിയുടെ തന്നെ ചിത്രം റിലീസിനെത്തുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം.