മോഹൻലാലിന്റെ ജനതാ ഗാരേജ്; ട്രെയിലര്‍ കാണാം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ ട്രെയിലർ പുറത്തിറങ്ങി. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.

ട്രെയിലറിൽ മോഹൻലാലിനെയും എൻടിആറിനെയും നിറഞ്ഞ് കാണാം. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത, റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. കൊരട്ടാല ശിവയാണ് സംവിധാനം.