എടേ പയ്യൻ... ഞാൻ വീണ്ടും വരുന്നു!

മൺമറഞ്ഞ മഹാനടൻ ജയൻ അനിമേഷൻ സിനിമയിലൂടെ പുനർജനിക്കുന്നു. ജയൻ മാത്രമല്ല, എന്നന്നേക്കുമായി അഭ്രപാളി വിട്ട പല താരങ്ങളും ഉൾപ്പെടുന്നതാണ് സിനിമ. അനിമേഷൻ ആർട്ടിസ്റ്റ് വിഷ്ണു രാമകൃഷ്ണൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സൈന്യാധിപന്റെ വേഷമാണ് ജയന്.

രാജഭരണം നിലനിൽക്കുന്നൊരു ദ്വീപിലെ സ്വേഛാധിപത്യത്തെ ചോദ്യം ചെയ്യാനെത്തുന്ന സൈന്യാധിപൻ സിനിമയുടെ ആദ്യഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. രണ്ടും മൂന്നും ഭാഗങ്ങൾ പിന്നീടു വരും.