ജയസൂര്യയുടെ ഭാര്യാ സഹോദരി ശരണ്യയുടെ വിവാഹവിഡിയോ

സരിത ജയസൂര്യയുടെ സഹോദരി ശരണ്യയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. സിംഗപ്പൂരില്‍ കെമിക്കല്‍ എന്‍ജിനീയറായ, പയ്യന്നൂര്‍ സ്വദേശി സനൂപ് നമ്പ്യാര്‍ ആണ് വരന്‍. ജയസൂര്യയുടെ കൈപിടിച്ചാണ് ശരണ്യ വേദിയിലേക്ക് എത്തിയത്. വിവാഹനിശ്ചയം മുതൽ വിവാഹം വരെയുള്ള ചടങ്ങുകൾ കോർത്തിണക്കിയുള്ള വിഡിയോ ആണിത്.

മമ്മൂട്ടി, കെപിഎസി ലളിത, സിദ്ധാര്‍ഥ് ഭരതന്‍, പിഷാരടി, പന്ന്യന്‍ രവീന്ദ്രന്‍, മധുപാല്‍, സംവിധായകന്‍ സിദ്ധിഖ്, ജോമോള്‍, ശ്രിന്ദ, ദീപക് ദേവ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

പ്രേതം സിനിമയിൽ ചെറിയ വേഷത്തിൽ ശരണ്യ അഭിനയിച്ചിരുന്നു.