ജയസൂര്യയുടെ ലൈവ് തലമൊട്ടയടി; വിഡിയോ

ഇനി ഡെഡിക്കേഷന്റെ കാര്യത്തിൽ നടന്മാരെ തിരയാൻ അങ്ങ് ഹോളിവുഡിലോ കോളിവുഡിലോ പോകേണ്ട കാര്യമൊന്നുമില്ല. ഇക്കാര്യത്തിൽ നമുക്ക് മലയാളികൾക്കും അഭിമാനപൂർവം പറയാവുന്ന നടനായി പൂർണമായും മാറികഴിഞ്ഞു ജയസൂര്യ.

സിനിമയിലെ കഥാപാത്രത്തിന് വേണ്ടി തലമൊട്ടയടിച്ചിരിക്കുകയാണ് ജയസൂര്യ. അതും ലൈവായി കാമറിയിൽ പകർത്തിയാണ് അദ്ദേഹം ആ കഥാപാത്രമായി മാറിയത്. രഞ്ജിത് ശങ്കർ ഒരുക്കുന്ന പ്രേതം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു നടന്റെ ഈ മേയ്ക്ക്ഓവർ. ജോൺ ഡോൺ ബോസ്കോ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. തല മൊട്ടയടിക്കുമ്പോൾ രഞ്ജിത് ശങ്കറും ജയസൂര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഇതാദ്യമായല്ല കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി നടൻ ഞെട്ടിപ്പിക്കുന്ന മേയ്ക്ക്ഓവറുകൾ നടത്തുന്നത്. അപ്പോത്തിക്കിരി എന്ന ചിത്രത്തിനായി ശരീര ഭാരം കുറച്ച് തലയും മൊട്ടയടിച്ച് പ്രേക്ഷകരെ അമ്പരപ്പെടുത്തിയ താരം സെക്കൻഡ്സ് എന്ന ചിത്രത്തിൽ കുടവയറുമായി എത്തി.