ജയസൂര്യക്ക് ഭൂട്ടാൻ ബംപർ അടിച്ചു

ഇനിയിപ്പോൾ ജയസൂര്യയ്ക്ക് എലിവിഷവും കഴിക്കണ്ട, രഞ്ജിത് ശങ്കറിന് നാടും വിടണ്ട....സു..സു വിനെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിച്ച സുധി വാത്മീകം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടുന്നു.

ചിത്രത്തിന് ലഭിച്ച സ്വീകാര്യതയിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ജയസൂര്യ എത്തി. സിനിമ ഇറങ്ങുന്നതിന്റെ ടെൻഷൻ മൂലം കുളിച്ച് പോലുമില്ലെന്നും ചിത്രം ജനങ്ങൾ ഏറ്റെടുത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ജയസൂര്യ പറയുന്നു. ഹൃദയത്തിൽതൊട്ട ഈ നന്ദി പറച്ചിലും ഫേസ്ബുക്കിൽ തരംഗമായി കഴിഞ്ഞു. ജയസൂര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ കണ്ടത് ഒരുലക്ഷത്തിലധികം ആളുകളാണ്.

സു..സു... സുധി വാത്മീകം റിവ്യു വായിക്കാം