വർഗീതയുടെ വിഷം പേറുന്നവർ സാത്താന്റെ സന്തതികൾ: ജോയ് മാത്യു

ജോയ് മാത്യു

സോഷ്യൽമീഡിയയിൽ വർഗീയതുടെ വിഷം പേറുന്നവർ ഒരു ഭാഷപോലും വൃത്തിയായി എഴുതാൻ അറിയാത്തവരാണെന്ന് ജോയ് മാത്യു. ഇക്കൂട്ടരെ വീട്ടിൽകയറ്റാൻ പോലും കൊള്ളാത്തവരാണെന്നും ജോയ് മാത്യു പറയുന്നു. ഔദ്യോഗികഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം– കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റിനു എനിക്ക് കിട്ടിയ മറുപടികളിൽ നിന്നും ഒരു കാര്യം എനിക്ക് പിടികിട്ടി ,വർഗ്ഗീയതയുടെ വിഷം പേറുന്ന സാത്താന്റെ സന്തതികൾക്ക് മര്യാദക്കു മലയാളമോ ഇംഗ്ലീഷോ എന്നല്ല ഒരു ഭാഷയും വൃത്തിയായി എഴുതാൻ അറിയില്ല.

അധികവും മംഗ്ലീശുകാരാണ് ,അതിനർത്ഥം അവറ്റകൾ പലതും പത്താംക്ലാസ് പാസ്സാവുകയോ ,പുസ്തകം വായിക്കുകയോ , മനുഷ്യർക്ക്‌ എന്തെങ്കിലും നന്മ ചെയ്യുകയോ എന്തിന്, നർമ്മം എന്തെന്ന് കേട്ടറിവ് പോലും ഇല്ലാത്തവരാണ് . എല്ലാംകൊണ്ടും അസംതൃപ്തരും അസൂയാലുക്കളും അയല്ക്കാരെ സ്നേഹിക്കാത്തവരും ,ലൈംഗികമായി അപരിഷ്കൃതരും സർവവോപരി വീട്ടിൽ കയറ്റാൻ കൊള്ളാത്തവരുമായിട്ടാണ് എനിക്ക് തോന്നിയത്.

ദയവായി ഇത്തരം മനുഷ്യർ എന്റെ പേജിൽ വന്ന് നിരങ്ങരുത് , ഒരപേക്ഷയാണ് .നിരങ്ങിയവർക്കുള്ള പണി മിടുക്കന്മാരും ,പുസ്തകം വായിക്കുന്നവരും ,മനുഷ്യനെ സ്നേഹിക്കുന്നവരുമായ കുട്ടികൾ തരുന്നത് കാണുംബോളാണ് എന്റെ പ്രഭാതങ്ങൾ ഊർജ്ജസ്വലങ്ങളാകുന്നത്. ജോയ് മാത്യു പറഞ്ഞു.