പോസ്റ്റ് പിടിച്ച വിവാദം

ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ആന്‍ ഇന്‍കംപ്ലീറ്റ് ആര്‍ടിസ്റ്റ്’ എന്നെഴുതിയ ചിത്രം ജോയ് മാത്യു തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇട്ടതോടെ ഇതിനു താഴെ കമന്റുകളുമായി ആരാധകർ പൊങ്കാല തുടങ്ങി.

മോഹൽലാലിനെ ഉദ്ദേശിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ആരാധകരും മറ്റുളളവരും തമ്മിലാണ് ഇൗ ഫെയ്സ്ബുക്ക് പോര്. നടന്‍ ശ്രീനാഥ് ഭാസി അടക്കമുള്ളവര്‍ ചിത്രത്തിന് പ്രതികരണവുമായി രംഗത്തെത്തി. പിന്നീട് നടന്‍ തന്നെ അത് നീക്കം ചെയ്തു. മിക്ക ചോദ്യങ്ങള്‍ക്കും ജോയ് മാത്യു തന്നെ മറുപടിയും കൊടുക്കുന്നുണ്ട്

ഇത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണോ എന്നുള്ള ചോദ്യത്തിന് അല്ല എന്ന് ജോയ് മാത്യു തീർത്തു പറഞ്ഞെങ്കിലും തൃപ്തരായിട്ടില്ല ആരാധകർ