പരിഹസിച്ചവർക്ക് ജോയ് മാത്യുവിന്റെ കിടിലൻ മറുപടി

ജെഎൻയു വിഷയത്തിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഫെയ്സ്ബുക്ക് പേജിലൂടെ നടൻ ജോയ് മാത്യു പങ്കുവക്കുന്നുണ്ടായിരുന്നു. ഇതിൽ അദ്ദേഹത്തിന് വിമർശനങ്ങളും നേരിടേണ്ടി വന്നു.

ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്ന കുറിപ്പിന് താഴെ അഭിപ്രായങ്ങൾ അറിയിക്കുന്നവർക്ക് മറുപടിയും ജോയ് മാത്യു നൽകുന്നുണ്ട്. അതിനിടെ താരത്തെ പരിഹസിക്കാൻ വന്ന ഒരാൾക്ക് തക്ക മറുപടിയും താരം നൽകി. മറുപടി വായിച്ച് ചിരിച്ച് ചിരിച്ച് മണ്ണു കപ്പി പോകും ആരും.

‘അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുന്നത് കൊണ്ടല്ലേ ജോയേട്ടാ നിങ്ങൾക്ക് ഈ പോസ്റ്റ് ഇടാൻ പറ്റ്യേത് ’ എന്നായിരുന്നു ചോദ്യം. ഇതിന് ജോയ് മാത്യുവിന്റെ മറുപടി–‘ അല്ല എനിക്ക് എഴുത്തും വായനയും അറിയുന്നതുകൊണ്ട്.’

മോഹൻലാലും ആഷിക്ക് അബുവും ഒക്കെ ഇതേ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നെങ്കിലും ജോയേട്ടന്റെ മറുപടിയാണ് കൂട്ടത്തിൽ ക്ലിക്കായത്. താരങ്ങളുടെ പോസ്റ്റിന് താഴെ കമന്റിടുന്നവർക്കുള്ള താക്കീതുമായി ഇൗ മറുപടി.