മണിയുടെ മരണം പ്രവചിക്കപ്പെട്ടിരുന്നു? ഞെട്ടിക്കുന്ന വിഡിയോ

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രത്യേകചടങ്ങിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.

ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി വീട്ടിലെത്തുന്ന മുത്തപ്പന്‍ വേഷധാരി കലാഭവന്‍ മണിയോട് ഭാവികാര്യങ്ങൾ പ്രവചിക്കുന്നതു വിഡിയോയിൽ കാണാം. ‘നീ പാല്‍ കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും. കരുതിയിരിക്കുക. നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണ്.’ ഇങ്ങനെയൊരു മുന്നറിയിപ്പാണ് മണിക്ക് നൽകുന്നത്.

മുത്തപ്പന്റെ വാക്കുകള്‍ ശ്രദ്ധയോടെ മണി കേള്‍ക്കുന്നതും അസ്വസ്ഥനാകുന്നതും ദൃശ്യങ്ങളില്‍ കാണാം. മകളും സഹോദരനും അമ്മയും ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് വെളിപ്പെടുത്തല്‍.

എന്നാൽ ഇത് എന്നു നടന്ന സംഭവമാണോ എന്ന് വ്യക്തമല്ല. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ പ്രവചനം ദുരൂഹത വർധിപ്പിക്കുകയാണ്.