കല്‍പ്പനയുടെ ഭൗതികശരീരം കൊച്ചിയിലെത്തിച്ചു

അന്തരിച്ച ചലച്ചിത്ര നടി കല്‍പ്പനയുടെ ഭൗതികശരീരം കൊച്ചിയിലെത്തിച്ചു. വിമാനമാർഗമാണ് മൃതദേഹം ഹൈദരാബാദിൽ നിന്നും കൊച്ചിയിലെത്തിച്ചത്. തൃപ്പൂണിത്തറ കൂത്തമ്പലത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തറ ശ്മശാനത്തിലാണ് സംസ്കാരം.

ഇന്നലെ ഹൈദരാബാദ് ഫിലിം ചേംബറില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ ചലച്ചിത്രപ്രവര്‍ത്തകരും ഹൈദരാബാദ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലെത്തിയതായിരുന്നു കല്‍പ്പന. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.