കൽപനയുടെ പ്രധാന ഹാസ്യരംഗങ്ങൾ

ജഗതി ചിരിയുടെ രാജാവെങ്കിൽ കൽപനയെ ചിരിയുടെ രാജ്ഞിയെന്ന് വിശേഷിപ്പിക്കാം. ഒരുനോട്ടം കൊണ്ടുപോലും മലയാളിയെ ചിരിപ്പിക്കാൻ കൽപനയ്ക്ക് ആകുമായിരുന്നു.

ജഗതി ശ്രീകുമാറും കല്‍പനയും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ തന്നെ ചിരിയുടെ പൂരമായിരുന്നു. ജഗതിക്കൊപ്പം മാത്രമല്ല ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ കൽപനയുടെ കോമ്പിനേഷൻ ചിരിയുടെ മാലപ്പടക്കമാണ് തീർത്തിട്ടുള്ളത്.

ഡോക്ടര്‍ പശുപതിയിലെ യു.ഡി.സി എന്ന കഥാപാത്രം ആദ്യവസാനം ചിരിപടര്‍ത്തിയ ചിത്രമാണ്. സി.ഐ.ഡി ഉണ്ണിക്കൃഷ്ണന്‍ ബി.എ.ബി.എഡിലെ ക്ലാര എന്ന വേലക്കാരിയുടെ വേഷം. കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, കൗതുക വാര്‍ത്തകളിലെ കമലു, കാവടിയാത്തിലെ ഡോളി, കാബൂളിവാലയിലെ ചന്ദ്രിക അങ്ങനെ നിരവധി കഥാപാത്രങ്ങള്‍. കല്‍പന അനശ്വമാക്കിയ പ്രധാന കോമഡി രംഗങ്ങൾ കാണാം.

‌ഡോക്ടര്‍ പശുപതി

പൂച്ചക്കാര് മണികെട്ടും

സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്

കുടുംബ വാർത്തകൾ

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

വിസ്മയത്തുമ്പത്ത്