ഈ സിനിമകൾ ചെയ്യേണ്ടിയിരുന്നില്ല: കമൽ

സംവിധായകരുടെ നടന്മാരുടെയും കരിയറിൽ ചെയ്യേണ്ടിയിരുന്നില്ല എന്ന് ആഗ്രഹിച്ചു പോയ പല സിനിമകളും ഉണ്ടാകാം. എന്നാൽ അത് ഏതൊക്കെ സിനിമകളാണെന്ന് പലരും പറയാറുമില്ല.

സംവിധായകൻ കമൽ അത് വെളിപ്പെടുത്തി. വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നിയ സിനിമകളുടെ പേരുകൾ കമല്‍ തന്നെ പറയുന്നു.

ചെയ്യണമെന്നാഗ്രഹിച്ച ഒരു പിടി സിനിമകൾ ചെയ്യാൻ കഴിയാതെ പോയല്ലോ എന്ന വേദന ഇടക്കിടെ ഉണ്ടാകാറുണ്ടെന്നു കമൽ പറഞ്ഞു. ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നിയ സിനിമയാണ് എന്നോടിഷ്ടം കൂടാമോ. അതുപോലെയുള്ള ചിത്രങ്ങളാണ് ഭൂമിഗീതം, ഗോൾ, പച്ചക്കുതിര, മിന്നാമിന്നിക്കൂട്ടം എന്നിവയെന്നും കമൽ പറഞ്ഞു.