ആരാധകർക്ക് ദുൽക്കറിന്റെ വിഷു കണി

ദുൽക്കർ സൽമാൻ നായകനാകുന്ന കമ്മട്ടിപ്പാടത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലറായ ചിത്രത്തില്‍ ദുൽക്കറിന്റെ ഗെറ്റപ്പാണ് പോസ്റ്റിൽ തിളങ്ങുന്നത്.

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. മൂന്ന് ഗെറ്റപ്പുകളിലാകും ദുൽക്കർ എത്തുക.

ബാഗ്ലൂര്‍ സ്വദേശി ഷോണ്‍ റോമിയാണ് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. എണ്‍പതുകളില്‍ കൊച്ചിയില്‍ നടന്ന സംഭവമാണ് സിനിമയുടെ പ്രമേയം.സുരാജ് വെഞ്ഞാറമൂട്, വിനായകൻ , വിനയ് ഫോർട്ട് എന്നിവരാണ് മറ്റുതാരങ്ങൾ.