സ്ത്രീകൾക്കായി ഒരു കതിർ

സ്ത്രീസമൂഹത്തിന് നല്ല സന്ദേശം നൽകി കതിർ എന്ന ഹ്രസ്വചിത്രം. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അക്രമണങ്ങൾക്കെതിരെയും അത്തരം സംഭവങ്ങൾ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സദാചാരഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വരുന്ന ഒരു യുവതിയും പിന്നീട് ഈ സംഭവം അവളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റവുമൊക്കെയാണ് കതിരിലൂടെ സംവിധായകൻ ദൃശ്യവത്കരിക്കുന്നത്.

പിങ്കു പീറ്റർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് ബിജു മാക്സ്.