കാവ്യയുടെ വീട്ടിലേക്ക് പുതിയൊരു അതിഥി

കാവ്യാ മാധവന്റെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടിയെത്തി. ചേട്ടന്‍ മിഥുന്‍ അച്ഛനായ കാര്യം കാവ്യ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

‘ഞങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി. ഏട്ടന്‍ മിഥുന് കുഞ്ഞു പിറന്നു. അമ്മയും മകളും സുഖമായിരിക്കുന്നു. ഇങ്ങനെയായിരുന്നു കാവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും ആണ് കാവ്യയുടെ പുതിയ ചിത്രം. ദിലീപാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷമാണ് ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നത്.