സങ്കടങ്ങളെ മറികടക്കാൻ സഹായിച്ചത് സിനിമ

ജീവിതത്തിലുണ്ടായ സങ്കടങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ സഹായിച്ചത് സിനിമയാണെന്ന് കാവ്യ മാധവൻ. മനോരമ ഒാൺലൈൻ ഐ മീ മൈസെൽഫിലാണ് കാവ്യ സിനിമ തന്നെ സ്വാധീനിച്ചതിനെപ്പറ്റി പറയുന്നത്.

സങ്കടങ്ങളെയും പ്രശ്നങ്ങളെയും പരാജയങ്ങളെയും അതിജീവിക്കാനും അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും എനിക്ക് കിട്ടിയിട്ടുള്ള ഒരു അനുഭവ പരിചയമുണ്ട്. അത് സിനിമ തന്നിട്ടുള്ളതാണ്. സിനിമയിലെ അഭിനയം കൊണ്ടും അതിലെ കഥാപാത്രം ചെയ്തതുകൊണ്ടും കൂടെ ജോലി ചെയ്യുന്ന ആൾക്കാരുമായിട്ട് ഇടപഴകുന്നതുകൊണ്ട് കിട്ടിയ പരിചയവുമുണ്ട്. അതാണ് ഞാൻ ഏറ്റവും വലുതായി കാണുന്നത്. കാവ്യ പറഞ്ഞു.

‍Kavya Madhavan I Me Myself

സങ്കടങ്ങളെയോ പരാജയങ്ങളെയോ വിഷമങ്ങളെയോ പറയുന്നതിനേക്കാളുപരി അതിനെയൊക്കെ അതിജീവിക്കാൻ കിട്ടിയ ഒരു അനുഭവം സിനിമ തന്നു. സിനിമ നല്ലതുമാത്രമേ തന്നിട്ടുള്ളൂ എന്നേ പറയാനുള്ളൂ. സങ്കടങ്ങളും വിഷമങ്ങളും ജോലിയുടെ ഭാഗമായിട്ട് ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും സിനിമ എനിക്ക് നൽകിയ നല്ല അനുഭവഭങ്ങളെ അപ്രസക്തമാക്കുന്നില്ല. കാവ്യ കൂട്ടിച്ചേർത്തു.