സിനിമാ വിശേഷങ്ങൾക്ക് ഇനി കേരള ടാക്കീസ്

സിനിമാ ലോകത്തെ വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാൻ അവസരമൊരുക്കി മനോരമ ഓൺലൈൻ കേരള ടാക്കീസ് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ദുൽഖർ സൽമാനും സംവിധായകൻ അമൽ നീരദും ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്.
പുതിയ സിനിമകൾ, നിരൂപണങ്ങൾ, ഗോസിപ്പുകൾ, തിയറ്ററുകളിലെ പ്രദർശനങ്ങൾ തുടങ്ങിയവ അറിയാനും അഭിപ്രായം പങ്കുവയ്ക്കാനും കഴിയുന്ന രീതിയിലാണ് കേരള ടാക്കീസ് തയാറാക്കിയിട്ടുള്ളത്.

വായനക്കാർക്കു സിനിമ റിവ്യു ചെയ്യാനുള്ള അവസരവും കേരള ടാക്കീസ് ഒരുക്കുന്നു. അതിലൂടെ വായനക്കാരനെഴുതിയ നിരൂപണം അവരുടെ പേരു സഹിതം ആപ്ലിക്കേഷനുള്ള എല്ലാവരിലും എത്തും. അടുത്തുള്ള തിയറ്ററിൽ എത്രമണിക്കാണു ഷോയെന്നും ഏതാണു ചിത്രമെന്നും ചിത്രത്തെക്കുറിച്ചു കാഴ്ചക്കാർക്ക് എന്താണു പറയാനുള്ളതെന്നും തിയറ്ററിലേക്കുള്ള വഴിയും കേരള ടാക്കീസ് വഴി അറിയാം.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ്, ഹോളിവുഡ് തുടങ്ങി സിനിമാ ലോകത്തെ എല്ലാ വിശേഷങ്ങളും ഇതിലുണ്ട്. താരങ്ങളുടെ പ്രത്യേക അഭിമുഖ പരിപാടിയായ ഐ മി മൈസെൽഫ്, പുത്തൻ സിനിമകളുടെ ട്രെയ്‌ലറുകൾ, താരങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഫൊട്ടോ ഗാലറി, റിലീസ് തീയതികൾ തുടങ്ങിയവയും ആപ്ലിക്കേഷൻ വഴി അറിയാം.

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ, മൈക്രോസോഫ്റ്റ് സ്റ്റോർ (വിൻഡോസ്) എന്നിവയിൽ നിന്ന് ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോ‍ഡ് ചെയ്യാം. 

വിൻഡോസ്

ഐഒഎസ്

ആൻഡ്രോയ്ഡ്