ശത്രു, അവഗണിക്കാൻ പറ്റാത്ത വ്യക്തിത്വം: മോഹൻലാൽ

ബോളിവുഡ് താരവും ബിജെപി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ ആത്മകഥയായ എനിതിങ് ബട്ട് ഖാമോഷ്: ദ് ശത്രുഘ്നന്‍ സിന്‍ഹ ബയോഗ്രഫി' പുറത്തിറക്കി. പുസ്തകത്തിന്റെ ഹൈദരാബാദുള്ള പ്രകാശനമാണ് ഇന്നലെ നടന്നത്.

ഹൈദരാബാദ് നടന്ന ചടങ്ങിൽ മോഹൻലാൽ, ചിരഞ്ജീവി, മോഹൻ ബാബു, ലക്ഷ്മി മഞ്ജു തുടങ്ങിയ പ്രശസ്തർ പങ്കെടുത്തു. തെന്നിന്ത്യയിലും സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച താരമാണ് ശത്രുഘ്നൻ സിൻഹയെന്നും വെറുക്കുകയും സ്നേഹിക്കുകയും ചെയ്താലും ഒരിക്കലും അവഗണിക്കാനാകാത്ത വ്യക്തിത്വമാണ് സിൻഹയുടേതെന്നും മോഹൻലാൽ പറഞ്ഞു.

തെലുങ്ക് ചിത്രമായ ജനത ഗാരേജിന് വേണ്ടിയാണ് മോഹന്‍ലാല്‍ ഹൈദരബാദില്‍ എത്തിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടി ആര്‍ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.