ചാക്കോച്ചന്റെ മനസ്സുനിറച്ചു ആ പിറന്നാൾ സന്ദേശം

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനമാണിന്ന്. പ്രിയപ്പെട്ട താരത്തിന് ആശംസകളുമായി സിനിമാപ്രവർത്തകരും ആരാധകരും എത്തിയിരുന്നു. ഈ ആശംസകളിൽ ചാക്കോച്ചന് ലഭിച്ച ഏറ്റവും സ്നേഹം നിറഞ്ഞ ഒന്നുണ്ടായിരുന്നു.

അമ്മ മോളി കുഞ്ചാക്കോയുടെ പിറന്നാൾ ആശംസയാണ് ചാക്കോച്ചന്റെ ഹൃദയം നിറച്ചത്. വാട്സാപ്പിൽ ചാക്കോച്ചന്റെ അമ്മ അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കു വച്ചാണ് ചാക്കോച്ചൻ തന്റെ ആഹ്ലാദം ആരാധകരെ അറിയിച്ചത്. അതിരാവിലെ 12.42–ന് അയച്ച സന്ദേശത്തിൽ ഇപ്രകാരമാണ് പറയുന്നത്. Started labour pain first sage... Happy Birthday my dearest son.. With Infinite love..

കഴിഞ്ഞ 40 വർഷവും 10 മാസവും തന്നെ സ്നേഹിച്ച അമ്മയ്ക്ക് നന്ദി പറഞ്ഞാണ് ചാക്കോച്ചൻ സ്ക്രീൻ ഷോട്ട് ഫെയ്സ്ബുക്ക് പേജിൽ ഇട്ടത്. പ്രായം വെളിപ്പെടുത്താൻ പല നടീനടന്മാരും വിമുഖത പ്രകടിപ്പിക്കുന്ന ഇക്കാലത്ത് 40–േലക്ക് കാലെടുത്തു വയ്ക്കുന്ന ചാക്കോച്ചൻ അത് എല്ലാവരുടെയും മുന്നിൽ വെളിപ്പെടുത്തിയത് മറ്റൊരു രസകരമായ കാര്യം.