ലാൽജോസ് എന്തിനാണിങ്ങനെ കാടുകയറുന്നത് !

സംവിധായകൻ ലാൽജോസ് കാടുകയറുകയാണ്. വർത്തമാനത്തിലോ, യാത്രയിലോ അല്ല ഈ കാടുകയറ്റം എന്ന് മാത്രം, പുതിയതായി പണിയുന്ന വീടിനോപ്പം. പ്രകൃതിയെ പ്രണയിക്കുന്ന മനസ്സാണ് ലാൽജോസിന്റെത്. അത് കൊണ്ട് തന്നെ, ഈ കാടുകയറ്റം പ്രകൃതിക്കൊപ്പമാണ്. പുതിയ ഒരു വീട് വയ്ക്കണം എന്നാ ആഗ്രഹം വന്നപ്പോൾ, അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാരതപ്പുഴയുടെ തീരത്ത് സ്ഥലം വാങ്ങിച്ചു.

സ്ഥലം വാങ്ങി എന്ന് മാത്രമേയുള്ളൂ ,  വീടുപണി തുടങ്ങിയിട്ടില്ല , അതിനു കാരണമുണ്ട് .ഞാൻ അവിടെ യാതൊരു മര്യാദയുമില്ലാതെ മരങ്ങൾ നാട്ടു പിടിപ്പിക്കുയാണ്. ഒരു കാടിന്റെ പ്രതിച്ഛായ വരുത്തി പല ഇനത്തിൽ പെട്ട അനേകം മരങ്ങള ഇതിനോടകം അവിടെ സ്ഥാനം പിടിച്ചുകഴിഞ്ഞു.നമ്മൾ പ്രകൃതിൽ നിന്നും വന്നവരല്ലേ, പ്രകൃതിയിലേക്ക് മടങ്ങണ്ട സമയമായി...'' ലാൽജോസ് പറഞ്ഞു 

ഒറ്റപ്പാലത്തെ 3 സെന്റ് മുറ്റം മാത്രം വരുന്ന വീട്ടിൽ, ലാൽ ജോസ് മനോഹരമായൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. സ്ഥലപരിമിധി മൂലം പൂന്തോട്ടം ചുരുക്കേണ്ടി വന്ന കാലത്ത് തന്നെ തീരുമാനിച്ചതാണ്, ഇനി വീട് വയ്ക്കുമ്പോൾ പ്രിയപ്പെട്ട പുഴയുടെ തീരത്ത്‌ ഒരുപാട് മരങ്ങളുടെ തണലിൽ തന്നെ വീട് പണിയണമെന്ന്. കുറച്ചു വൈകിയാലും താൻ നട്ട മരങ്ങളുടെ കീഴിൽ തന്നെ തന്റെ  വീടിന്റെ മേൽക്കൂര തീർക്കാൻ ലാൽജോസ് തയ്യാറായി കഴിഞ്ഞു.

മലയാള സിനിമക്ക് ഒഴിച്ചു നിർത്താൻ കഴിയാത്ത ഒരു ലൊക്കേഷൻ കൂടിയാണ് ഭാരതപ്പുഴയുടെ തീരം. ദേശാടനം, ഭരതം, കമലദളം ചന്ദ്രോത്സവം , നരസിംഹം തുടങ്ങി ഈ ലൊക്കേഷന്റെ മികവിൽ പിറന്ന ചിത്രങ്ങൾ നിരവധി. അത് കൊണ്ട് തന്നെയാവാം, മലയാള സിനിമയുടെ ഈ ഭാഗ്യ ലൊക്കേഷനിൽ തന്റെ ജീവിതത്തിന്റെ ഭാഗ്യം പരീക്ഷിക്കാൻ ലാൽജോസ് ഒരുങ്ങുന്നത്.