അക്ഷയ് കുമാറിനൊപ്പം ലെനയല്ലേ ?

അക്ഷയ് കുമാറിനൊപ്പം ലെന

നടി ലെനയെ സംബന്ധിച്ചടത്തോളം അഭിമാനത്തിന്റെ നിമിഷങ്ങളാണ്. താരം ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം എയർലിഫ്റ്റ് റിലീസ് ചെയ്തിരിക്കുകയാണ്. ജനുവരി 22ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതും.

അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജകൃഷ്ണ മേനോൻ ആണ്. നിമൃത് കോർ ആണ് നായികവേഷത്തിൽ എത്തുന്നത്.

കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിയായാണ് ലെനയുടെ കഥാപാത്രമെന്നാണ് സൂചന. കുവൈറ്റില്‍ ഇറാഖ് ആധിപത്യം നേടിയ കാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നിട്ടിറങ്ങുന്ന രഞ്ജിത് കട്യാല്‍ എന്ന വ്യവസായിയെയാണ് അക്ഷയ്കുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അനേഗന്‍ എന്ന തമിഴ് ചിത്രത്തിൽ ധനുഷിനൊപ്പം ഏറെ പ്രാധാന്യമുള്ള റോളില്‍ ലെന അഭിനയിച്ചിരുന്നു.