ലിജോ ജോസിന്റെ വിവാഹവിഡിയോ

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹ വിഡിയോ കാണാം. ചാലക്കുടി സെന്റ് മേരീസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. തിരുവനന്തപുരം പോങ്ങുമൂട് സ്വദേശിയായ ജയിംസ് എ ജോണിന്റെയും പാന്‍സി സെബാസ്റ്റ്യന്റേയും മകള്‍ ജാസ്മിനാണ് വധു.

അന്തരിച്ച ചലച്ചിത്ര നടന്‍ ജോസ് പെല്ലിശേരിയുടേയും ലില്ലി ജോസിന്റെയും മകനാണ് മുരിങ്ങൂര്‍ സ്വദേശിയായ ജോസ് പെല്ലിശേരി. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകരിൽ ഒരാളാണ് അദ്ദേഹം. നായകന്‍,സപ്തമശ്രീ തസ്‌കരാ, ആകാശവാണി എന്നീ സിനിമകളില്‍ ലിജോ അഭിനയിച്ചിട്ടുമുണ്ട്.