ഇവർ ആരൊക്ക ? സംവിധായകൻ പറയുന്നു

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയിൽ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറും മെയ്ക്കിങ് വിഡിയോയും സൂചിപ്പിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകൻ തന്നെ പറയുന്നു.

നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഒരു ഫാന്റസി സബ്ജക്റ്റ്. അതാണ് ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടി എന്ന ചിത്രത്തിന്റെ പ്രമേയം.

കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ഭരത്, ദിവ്യദര്‍ശന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവിടെയാണ് ലൊക്കേഷന്‍.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ കീഴില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ. ചിത്രം ഒക്ടോബർ 16-ന് തീയറ്ററുകളിൽ എത്തും.