കോഹിനൂറിനെതിരെ സംവിധായകന്‍ എം എ നിഷാദ്

ആസിഫ് അലി നായകനായി എത്തിയ കോഹിനൂര്‍ സിനിമയ്ക്കെതിരെ സംവിധായകന്‍ എം എ നിഷാദ്. ചിത്രത്തിനെ വിമര്‍ശിച്ച് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റ് ആണ് വിവാദങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്.

‘ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ ‘കോഹിനൂര്‍’ ആകും.’ എന്നായാരുന്നു നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റിന് കീഴെ വിമര്‍ശനങ്ങളുമായി യുവതാരത്തിന്‍റെ ആരാധകരുമെത്തി. സംവിധാകനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പല കമന്‍റുകള്‍ക്കും സംവിധായകന്‍ മറുപടി കൊടുക്കുന്നുമുണ്ട്.

നന്പര്‍. 66 മധുരൈ ബസ്, ആയുധം, നഗരം, പകല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് എം. എ നിഷാദ്. ആസിഫ് അലി, കൈലാഷ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബെസ്റ്റ് ഓഫ് ലക്ക് എന്നൊരു ചിത്രവും നിഷാദ് സംവിധാനം ചെയ്തിട്ടുണ്ട്.