മേക്ക്അപ് ഓവറായി; തെറ്റ് സമ്മതിച്ച് നവ്യ

പ്രമുഖ ചാനലിലെ ഫിലിം അവാർഡിനിടയിലെ നൃത്തപരിപാടിയിൽ മേക്കപ്പ് കൂടിപ്പോയതിന് നടി നവ്യാ നായർക്ക് നേരെ ട്രോൾ ആക്രമണം.

നവ്യാ നായരുടെ മുഖത്തെ കൂടിയ അളവിലുള്ള മേക്കപ്പിനെ ചതിക്കാത്ത ചന്തുവിലെ സലിംകുമാറിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. ട്രോളുകളെ പോസിറ്റീവായി കണ്ട് നവ്യതന്നെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഫിലിം അവാര്‍ഡ്‌സിലെ മേക്കപ്പിനെ ചൊല്ലി നിരവധി പേഴ്‌സണല്‍ മെസേജുകള്‍ കിട്ടി. മേക്കപ്പ് കൂടുതലായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരെ ഇത് വിഷമത്തിലാക്കിയെന്ന് മനസ്സിലാക്കുന്നു.

തെറ്റ് തെറ്റ് തന്നെയാണെന്നും അടുത്ത തവണ ശരിയാക്കാം എന്നേ പറയാനാകൂ എന്നും നവ്യ. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ആരും കുറ്റപ്പെടുത്തരുതെന്നും നവ്യ ഫേസ്ബുക്കിലൂടെ അറിയിച്ചു.