സിനിമ സ്റ്റിൽ ഫോട്ടോഗ്രഫർ അനസ്‌ പടന്നയിൽ അന്തരിച്ചു

സിനിമ സ്റ്റിൽ ഫോട്ടോഗ്രഫർ അനസ് പടന്നയില്‍ (28) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്നു വൈകിട്ട്‌. മങ്കിപെന്‍, നിര്‍ണായകം, ആട് ഒരു ഭീകരജീവിയാണ്, ധനയാത്ര, നമ്പൂതിരി യുവാവ്, മുദ്ദുഗൗ എന്നിവയടക്കം പത്തോളം സിനിമകൾക്കു നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങര സൗത്ത്, ആലുംകടവ് അന്‍വര്‍ മനസിലില്‍ അഹമ്മദ് കുഞ്ഞിന്റെ മകനാണ്. മാതാവ് അമീന ബീവി. സഹോദരങ്ങള്‍ അന്‍വര്‍, അസീബ.