മലയാള സിനിമ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നു

മലയാള സിനിമ ഫ്ളക്‌സ് ബോർഡുകൾ ഉപേക്ഷിക്കുന്നു. നിർമാതാക്കളും വിതരണക്കാരുടെയും സംയുക്ത യോഗത്തിലാണ് ഫ്ളക്‌സ് ബോർഡുകൾ ഉപേക്ഷിക്കാൻ തീരുമാനമായത്ജൂണ്‍ ഒന്ന് മുതല്‍ ഫ്ളക്‌സ് ഉപയോഗിച്ചുള്ള സിനിമാ പ്രചാരണം അവസാനിപ്പിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും തീരുമാനമെടുത്തിരിയ്ക്കുകയാണ്.

ചെലവു ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നത്. ഫ്ളക്‌സ് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവും തീരുമാനത്തിന് പിന്നിലുണ്ട്. നേരത്തെ മമ്മൂട്ടി നായകനായ രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം എന്ന ചിത്രത്തിന് ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല. പരസ്യത്തിനായുള്ള ഈ തുക സിനിമയുടെ മറ്റ് മേഖലകളില്‍ ഉപയോഗിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.