ഷോലെപ്പാറയിൽ മമ്മൂക്കയുടെ അഡ്വഞ്ചർ ഷോ

മലയിടുക്കില്‍ സാഹസികപ്രകടനം നടത്തുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായി. ഒരു പരസ്യത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു മമ്മൂട്ടിയുടെ പ്രകടനം.

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രം ഷോലെ ചിത്രീകരിച്ച സ്ഥലത്താണ് പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഷോലെ സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അതേദിവസം തന്നെയാണ് മമ്മൂട്ടിയുടെ പരസ്യവും ചിത്രീകരിച്ചത്.

ഷോലയിലെ വില്ലന്‍ ഗബ്ബര്‍ സിംഗിന്റെ അലര്‍ച്ച മുഴങ്ങികേട്ട അതേ പാറക്കെട്ടുകളില്‍ .കര്‍ണാടകയിലെ രാമങ്കരയിലാണ് പാറക്കെട്ട് സ്ഥിതി ചെയ്യുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതും.