കുട്ടികള്‍ക്കൊപ്പം ബർത്ത് ഡേ ‘ബോയ്’

സിനിമാസെറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം ഇത്തവണ കുട്ടികള്‍ക്കൊപ്പം. എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റില്‍ ആയിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം.

ചടങ്ങില്‍ വച്ച് പിറന്നാള്‍ കേക്ക് മുറിച്ച് അദ്ദേഹം കുട്ടികള്‍ക്കൊപ്പം പങ്കുവച്ചു. സംവിധായകനായ എ.കെ സാജന്‍, ആന്‍റോ ജോസഫ്, ജോര്‍ജ് എന്നിവര്‍ ആഘോഷത്തില്‍ മമ്മൂട്ടിക്കൊപ്പം പങ്കുചേര്‍ന്നു. കൊച്ചിയിലെ ഗ്രിഗോറിയന്‍ സ്കൂളില്‍വച്ചായിരുന്നു പിറന്നാള്‍ ആഘോഷം. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ആഘോഷത്തില്‍ പങ്കെടുത്തു.

രാവിലെ തന്നെ ദുൽഖർ ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ മമ്മൂട്ടിക്ക് ജന്മദിനാശംസകളർപ്പിച്ചിരുന്നു. ഫെയ്സ്ബുക്കിലും മമ്മൂട്ടിയുടെ പിറന്നാളാഘോഷം തന്നെയാണ് തരംഗം.