നേപ്പാൾ ജനതയ്ക്ക് മമ്മൂട്ടിയുടെ സഹായഹസ്തം

ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട നേപ്പാള്‍ ജനതയ്ക്ക് നടന്‍ മമ്മൂട്ടിയുടെ സഹായഹസ്തം. പതഞ്ജലിയുമായി ചേര്‍ന്ന് ജീവന്‍ രക്ഷാ മരുന്നുകള്‍ നേപ്പാള്‍ സംഘത്തിനു കൈമാറി. പകര്‍ച്ചവ്യാധികള്‍കൊണ്ട് പൊറുതി മുട്ടുന്ന നേപ്പാള്‍ ജനതയ്ക്ക് കാരുണ്യത്തിന്‍റെ കരങ്ങള്‍ നീട്ടുകയാണ് മമ്മൂട്ടിയും സംഘവും.

മുറിവുകള്‍,പൊള്ളല്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് കൈമാറിയത്. സാമൂഹ്യ പ്രവര്‍ത്തക ഖുശ്ബു പ്രധാന്‍റെ നേതൃത്തിലുള്ള സംഘം മരുന്നുകള്‍ ഏറ്റുവാങ്ങി. മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറായ പതഞ്ജലിയുമായി ചേര്‍ന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. കമലിന്‍റെ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്‍റെ സെക്രട്ടേറിയറ്റിനു മുന്നിലെ സെറ്റായിരുന്നു ഈ കാരുണ്യ പ്രവര്‍ത്തനത്തിനു വേദിയായത്.