മമ്മൂട്ടി വീണ്ടും നാടന്‍ അച്ചായനാകുന്നു

കോട്ടയം കുഞ്ഞച്ചന്‍, ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അച്ചായന്‍ കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്നു. താപ്പനാ എന്ന ചിത്രത്തിന് ശേഷം ജോണി ആന്‍റണിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് തനി നാടന്‍ അച്ചായന്‍റെ വേഷമണിഞ്ഞ് മമ്മൂട്ടി എത്തുന്നത്.

ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥെയാരുക്കുന്നത്. ഇടുക്കിയും പാലയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി തീരുമാനിച്ചിരിക്കുന്നത്.

ഈ വർഷം നവംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങളെയോ അണിയറപ്രവർത്തകരേയോ ഇതു വരെ തീരുമാനിച്ചിട്ടില്ല.