മമ്മൂട്ടിയുടെ ഭാര്യയായി നയന്‍താര

മമ്മൂട്ടിയെ നായകനാക്കി എ.കെ സാജനൊരുക്കുന്ന പുതിയ ചിത്രത്തില്‍ ഭാര്യാവേഷത്തില്‍ നയന്‍താര എത്തുന്നു. രണ്ടു ശക്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ഇരുവരും അവതരിപ്പിക്കുക.

മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന കഥാപാത്രം തന്നെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യയായി അവതരിപ്പിക്കാന്‍ ശക്തമായ ഒരു നടിയെ ആയിരുന്നു വേണ്ടിയത്, അതുകൊണ്ടാണ് നയന്‍സിനെ തെരഞ്ഞെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ഭാസ്‌ക്കർ ദ റാസ്‌ക്കലിന് ശേഷം നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്.

മമ്മൂട്ടിയുടെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായ നരസിംഹമന്നാടിയാരെ സൃഷ്ടിച്ചത് എസ്.എന്‍.സ്വാമിയും എ.കെ സാജനും ചേര്‍ന്നായിരുന്നു.