മമ്മൂക്കയുടെ ‘തൃശൂർ’ സെൽഫി

തൃ‌ശൂരിൽ പ്രസ്ക്ളബ്ബിന്റെ ന്യൂസ് ഫൊട്ടൊഗ്രാഫർ ഫോട്ടോ , ന്യൂസ് വീഡിയോ ഫൊട്ടോഗ്രാഫർ വീഡിയോ പ്രദർശനം സെൽഫി എടുത്തുകൊണ്ട‌ു മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു

മമ്മൂട്ടിയും ദുൽഖർ സൽമാനും ഇനി തൃശൂരുണ്ട്. ഇരുവരുടെയും സിനിമകൾ ഒരേസമയം തൃശൂരാണ് ചിത്രീകരിക്കുന്നത്. ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയില്‍ അഭിനയിക്കാനാണ് മമ്മൂട്ടി തൃശൂരിലെത്തിയത്. അതിനിടെ തൃ‌ശൂരിൽ പ്രസ്ക്ളബ്ബിന്റെ ന്യൂസ് ഫൊട്ടൊഗ്രാഫർ ഫോട്ടോ , ന്യൂസ് വീഡിയോ ഫൊട്ടോഗ്രാഫർ വീഡിയോ പ്രദർശനത്തിന് ഉദ്ഘാടനം നിർവഹിക്കാൻ അദ്ദേഹം എത്തുകയുണ്ടായി. സെൽഫി എടുത്തുകൊണ്ട‌ാണ് മമ്മൂട്ടി പ്രദർശനം ഉദ്ഘാടനം ചെയ്തത്.

തൃ‌ശൂരിൽ പ്രസ്ക്ളബ്ബിന്റെ ന്യൂസ് ഫൊട്ടൊഗ്രാഫർ ഫോട്ടോ , ന്യൂസ് വീഡിയോ ഫൊട്ടോഗ്രാഫർ വീഡിയോ പ്രദർശനം സെൽഫി എടുത്തുകൊണ്ട‌ു മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു

പ്രാഞ്ചിയേട്ടൻ എന്ന സിനിമ മമ്മൂട്ടിക്കും തൃശൂരിനും നൽകിയതു പുതുജീവനാണ്. മമ്മൂട്ടി വീണ്ടുമെത്തുന്നതു പുതുമുഖ സംവിധായകന്റെ സിനിമയ്ക്കു വേണ്ടിയാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ദ ഗ്രേറ്റ് ഫാദർ എന്നാണ്. പൂർണമായും തൃശൂര് ആണ് സിനിമയുടെ ചിത്രീകരണം.

തൃ‌ശൂരിൽ പ്രസ്ക്ളബ്ബിന്റെ ന്യൂസ് ഫൊട്ടൊഗ്രാഫർ ഫോട്ടോ , ന്യൂസ് വീഡിയോ ഫൊട്ടോഗ്രാഫർ വീഡിയോ പ്രദർശനം സെൽഫി എടുത്തുകൊണ്ട‌ു മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഓഗസ്റ്റ് അവസാനമാണ് തൃശൂരില്‍ ആരംഭിച്ചത്. സത്യൻ അന്തിക്കാട് തന്റെ മൂന്നു പതിറ്റാണ്ടു പിന്നിട്ട സിനിമാ ജീവിതത്തിൽ ആദ്യമായൊരു ചിത്രം തൃശൂരിൽ ചിത്രീകരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.