മണിയെ ഓർത്തു കരഞ്ഞു കൂട്ടുകാർ; മുഴുവൻ വിഡിയോ കാണാം

കലാഭവൻ മണിയെ അനുസ്മരിക്കാൻ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ ഒരുക്കിയ അനുസ്മരണ സമ്മേളനം – ‘ചിരസ്മരണ’യിൽ കണ്ണീർ തുളുമ്പിയ നിമിഷങ്ങൾ. പലർക്കും പലവട്ടം കണ്ഠമിടറി.

കരച്ചിലടക്കാനാകാതെ സംവിധായകൻ മേജർ രവി കുറച്ചു നേരം പ്രസംഗം നിർത്തി. ഈ സമയത്ത് സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള നടൻമാർ കണ്ണീരണിഞ്ഞു. മണിയെ അനുസ്മരിച്ച് പ്രസംഗിക്കാനെത്തിയപ്പോൾ മോഹൻലാലിനും മമ്മൂട്ടിക്കും തമിഴിലെ കരുണാസിനുമെല്ലാം കണ്ഠമിടറി.

ഒടുവിൽ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പ്രസംഗിച്ചപ്പോഴേക്കും വേദിയിലും സദസ്സിലുമുള്ളവർ കരച്ചിലൊതുക്കാൻ പാടുപെട്ടു. ഇന്നലെ ചാലക്കുടിയിലെ എല്ലാ വഴികളും കാർമൽ സ്റ്റേഡിയത്തിലേക്കായിരുന്നു. ഒഴുകിയെത്തിയ ജനം ആവർത്തിച്ചു പറഞ്ഞു: ഇതാണ് നടൻ, ഞങ്ങൾ സ്നേഹിക്കുന്ന നടൻ.