മണിച്ചിത്രത്താഴിലെ ആ രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു

മലയാളികൾ കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ചില കോമഡി രംഗങ്ങളുണ്ട്. ടെൻഷന്റെ നിറുകയിൽ നിൽക്കുന്നവരുടെയും ചുണ്ടിൽ ചിരി പരത്താൻ കഴിവുള്ള രസകരമായ ഏടുകൾ. കാലങ്ങൾ കഴിഞ്ഞിട്ടും ടിവിയിലൂടെയും വാട്സ് ആപ്പിലൂടെയുമെല്ലാം നമ്മളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ കോമഡി സീനുകളുടെ പിറവി എങ്ങനെയായിരുന്നു എന്നു പറയുകയാണ് സംവിധായകനായ ഫാസിൽ.

‘ദുരൂഹമായ ഒരു മേടയും അവിടെ നടക്കാൻ പോകുന്ന അസാധാരണമായ അനുഭവങ്ങളുമാണ് കഥയിൽ അവതരിപ്പിക്കാൻ േപാകുന്നത് എന്നതു കൊണ്ട് അതിനുേവണ്ടിയുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു മധു മുട്ടം െചയ്തത്. ‘മണിച്ചിത്രത്താഴി’ലെ ഓരോ നർമരംഗവും ഒരു മാലയിൽ എന്ന പോലെ കോർത്തിടുകയായിരുന്നു. സിനിമയുെട ആരംഭം മുതൽ ക്ലൈമാക്സ് വരെ ഇതു നിലനിർത്താനായി എന്നതാകാം സിനിമയുടെ വിജയകാരണം.

നിരവധി സംഭവങ്ങളുെട തുടർച്ചയായി വരുന്നതാണ് േമാഹൻലാലും െക.പി.എ.സി, ലളിതയും കൂടിയുള്ള ബാത്റൂം സീൻ. ‘ആരാടീ.... എന്റെ മുണ്ടെടുത്തത്....? ’ എന്ന് ലളിത േചാദിക്കുന്നതും ‘എടിയല്ല.... എടൻ....എടാ.....’ എന്ന് മോഹൻലാൽ ശബ്ദം മാറ്റി പറയുന്നതുമായ സീൻ. പിന്നീട് മോഹൻലാൽ വിനയപ്രസാദിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അതു തന്നോടാെണന്നു െതറ്റിദ്ധരിച്ച് ലളിത ചീത്ത വിളി ക്കുന്നു. ആ സീൻ‌ എടുക്കാൻ അര ചുമരുള്ള രണ്ട് കുളിമുറി വേണം. എങ്കിേല ഒരു കുളിമുറിയിൽ നിന്ന് അടുത്ത കുളിമുറിയിേലക്ക് മുണ്ട് എടുക്കാൻ‌ പറ്റൂ. ഈ ഒരേയൊരു സീനിനു വേണ്ടി മറ്റൊരു ലൊക്കേഷൻ േനാക്കാനും പറ്റിയില്ല. അങ്ങനെ കുളിമുറി സെറ്റിടാം എന്നു തീരുമാനിച്ചു.

തൃപ്പൂണിത്തുറ ഹിൽപാലസിൽ ആണ് അന്ന് ഷൂട്ടിങ് നടക്കുന്നത്. ഒരു ഇടനേരത്ത് പാലസിനു പിന്നിലൂടെ നടക്കുമ്പോള്‍ അതാ ഒരു കെട്ടിടം. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അതൊരു പഴയ കുളിമുറിയാണെന്ന്. മനസ്സിലുദ്ദേശിച്ചതു േപാലെ ത ന്നെ അരച്ചുമരുള്ള കുളിമുറി.

മറ്റൊരു കാര്യം, ഈ സീനിൽ ലളിത അഭിനയിച്ചില്ല എന്നതാണ്. ‍‍‍ഡബ്ബ് ചെയ്യാൻ വന്നപ്പോഴാണ് ലളിത ഇങ്ങനെയൊരു സീനിനെക്കുറിച്ച് അറിയുന്നതു തന്നെ. ‘ഈ സീൻ ആരെടുത്തു? എപ്പോൾ എടുത്തു? എങ്ങനെയെടുത്തു?’ എന്നൊക്കെപ്പറഞ്ഞ് ലളിത േദഷ്യപ്പെട്ടു. പിന്നീട് സീനിലെ തമാശയോർത്ത് അവർക്ക് ചിരി അടക്കാനും കഴിഞ്ഞില്ല.

രണ്ടാഴ്ച മുമ്പ് ഒരു േറ‍ഡിയോയിൽ നിന്ന് രണ്ടു കുട്ടികൾ മണിച്ചിത്രത്താഴിലെ ഒരു സംശയം എന്നെ വിളിച്ചു ചോദിച്ചു. ‘നകുലനോട് േഡാ. സണ്ണി മുണ്ടു കൊടുത്തയയ്ക്കണമെന്നു പറഞ്ഞിട്ട് എന്താ നകുലൻ അതു െചയ്യാത്തത് എന്ന്...’

‘നകുലൻ മുണ്ടുമായി വന്നപ്പോഴേക്കും സണ്ണി കുളി കഴിഞ്ഞു പോയിരുന്നു.’ എന്നു ഞാൻ മറുപടി പറഞ്ഞു.

വിഷയം അതല്ല. ഈ സിനിമ റിലീസ് െചയ്യുമ്പോൾ ജനിച്ചിട്ടില്ലാത്ത കുട്ടികളാണ് ഈ സിനിമയെക്കുറിച്ചു സംസാരിക്കുന്നത്, സംശയങ്ങള്‍ ചോദിക്കുന്നത്. ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ചില സിനിമകളിൽ ൈദവം കൈയൊപ്പു ചാർത്തും. അങ്ങനെ ൈദവത്തിന്റെ ൈകയൊപ്പ് ചാർത്തിക്കിട്ടിയ സിനിമയാണ് മണിച്ചിത്രത്താഴ്.

ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–