മണിച്ചിത്രത്താഴിന്റെ ട്രെയിലർ കണ്ടോ ?

ട്രെയിലറുകളോ ടീസറുകളോ ഇല്ലാതെ മലയാളത്തിൽ വൻവിജയം സൃഷ്ടിച്ച ഒരുപാട് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ചിത്രങ്ങളുടെ ട്രെയിലർ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹിക്കുന്നവരും ഏറെ. അങ്ങനെയുള്ളവർക്ക് ഇതാ ഒരു കിടിലൻ ട്രെയിലർ.

1993 ല്‍ ഫാസില്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നു. റിലീസ് ചെയ്ത് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രെയിലർ എത്തിയത്. മനോഹരമായി തന്നെയാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതും.