‘പാവാട’ വേണം മേലാട വേണം; നൃത്തമാടി മണിയൻപിള്ള

ആഘോഷപ്രകടനത്തിനിടയിൽ മണിയൻപിള്ള

പൃഥ്വിരാജിനെ നായകനാക്കി മാർത്താണ്ഡൻ ഒരുക്കിയ പാവാട തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നടൻ മണിയന്‍പിള്ളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിയറ്ററുകളിൽ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് മണിയൻപിള്ള. അത് മറച്ചുവക്കാനും താരം മുതിർന്നില്ല.

പാവാടയുടെ വിജായാഘോഷനത്തിനിടെ മണിയന്‍പിള്ള രാജു നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധനേടുന്നത്. തിരുവനന്തപുരം ശ്രീകുമാര്‍ ശ്രീ വിശാഖ് തിയേറ്റര്‍ കോംപ്ലക്‌സിലില്‍ ആദ്യ ഷോ കണ്ടശേഷമായിരുന്നു പൃഥ്വിരാജ് ആരാധകർക്കൊപ്പം മണിയന്‍പിള്ള രാജുവിന്റെ ആനന്ദനൃത്തം.